ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചെന്ന് ആരോപണം:ശ്രദ്ധയിൽപ്പെട്ടിട്ടില്ലയെന്ന് അധ്യാപകരും പ്രിൻസിപ്പലും

ധനുവച്ചപുരം:ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം. ഫിറ്റർ ട്രേഡിലെ വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ ഒരു ചാനൽ ആണ് പുറത്ത് വിട്ടത്. ഇരുവശങ്ങളും മൂർച്ച ഉള്ള വാളിനു 20 സെന്റിമീറ്റർ നീളമുണ്ട്. വിദ്യാർഥികൾ നിർമിച്ച വാൾ ഐടിഐയിലെ ഫിറ്റർ ട്രേഡിലെ ഒരു അധ്യാപകൻ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും വാൾ കണ്ടിട്ടില്ലെന്ന് ആയിരുന്നു അധ്യാപകന്റെ മറുപടി.സിലബസിൽ പറയുന്ന സാധനങ്ങൾ മാത്രമേ വിദ്യാർഥികൾ ലാബിൽ നിർമിക്കാൻ പാടുള്ളു എന്നാണ് ചട്ടം. ലാബിൽ പരിശീലനത്തിനിടെ വിദ്യാർഥികൾ വാൾ നിർമിച്ച വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംഭവം കണ്ടതായി അധ്യാപകൻ വിവരം അറിയിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Advertisements

Hot Topics

Related Articles