ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു:സംഭവം തൊടുപുഴയ്ക്ക് അടുത്തവെച്ച്!

തൊടുപുഴ:ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടുവെന്ന് റിപ്പോർട്ട്. തൊടുപുഴയ്ക്ക് അടുത്തുവച്ചാണ് കാർ അപകടത്തിൽ പെട്ടത്. ഒരു ഉദ്ഘാടനത്തിനായി പോവുകയായിരുന്നു റോബിൻ.അപകടം അൽപ്പം ഗുരുതരമായിരുന്നുവെങ്കിലും പരിക്കുകൾ ഒന്നുമില്ലാതെ റോബിൻ രക്ഷപ്പെട്ടു.
“എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” അപകടത്തിനു ശേഷവും ഉദ്ഘാടന വേദിയിലെത്തിയ റോബിൻ പറഞ്ഞു.

Advertisements

Hot Topics

Related Articles