കൊല്ലാട്: പൊലീസ് ഉദ്യോഗസ്ഥൻമാരും ജില്ലയിലെ ഭരണകക്ഷിയിൽപെട്ട നേതാക്കൻമാരും കുപ്രസിദ്ധ ഗുണ്ടാമാഫിയാ ബന്ധം ജില്ലയിൽ വ്യാപകമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേസിലുൾപെട്ട ഒരു ഡി വൈ എസ്പി യേയും പൊലീസ് ഉദ്യോഗസ്ഥരേയും സംരക്ഷിക്കുന്ന സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. ഇവരുടെ തെറ്റായ പ്രവർത്തനങ്ങൾ ഗവൺമെന്റിലും പൊലീസ് സേനയിലും റിപ്പോർട്ട്‌ചെയ്ത ജില്ലാ പോലീസ് സൂപ്പ്രണ്ടിനെ തൽ സ്ഥാനത്തുനിന്നും നീക്കിയത് ഈ പ്രതികൾക്ക് ഗവൺമെന്റിലുള്ള സ്വാധീനം കൊണ്ടാണ് എന്ന് ജനം വിശ്വസിക്കുന്നു. ഇത് അങ്ങേയറ്റം ജനാതിപത്യ വിരുദ്ധമാണെന്ന് അദ്ധേഹം പറഞ്ഞു.
കോൺഗ്രസ് കൊല്ലാട് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. മണ്ഡലം പ്രസിഡന്റ് ജയൻ. ബി മഠത്തിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി സി സി ആക്ടിങ് പ്രസിഡന്റ് മോഹൻ കെ നായർ , ജനറൽ സെക്രട്ടറി യൂജിൻ തോമസ് , യുഡിഎഫ് നിയോചകമണ്ഡലം കൻവീനർ സിബി ജോൺ കൈതയിൽ, എസ് രാജീവ്, ആനിമാമൻ, പി കെ വൈശാഖ്, സാം കെ വർക്കി, രാഹുൽ മറിയപ്പള്ളി, തമ്പാൻ കുര്യൻ വർഗ്ഗീസ്, റോയി മടുക്കമൂട് എന്നിവർ സംസാരിച്ചു.