കോട്ടയം ജില്ലാ ജയിലിൽ നിന്നു ചാടി ഓടിയ പ്രതി ഒളിച്ചിരുന്നത് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ; പ്രതിയെപ്പറ്റി നിർണ്ണായകമായ സൂചന നൽകിയത് വീട്ടുകാർ തന്നെ; ഓടിരക്ഷപെടാൻ ശ്രമിച്ച ബിനുമോനെ കീഴടക്കിയത് സാഹസികമായി

കോട്ടയം: ജില്ലാ ജയിലിൽ നിന്നും പുലർച്ചെ പുറത്ത് ചാടി ഓടിരക്ഷപെട്ട പ്രതി ഒളിച്ചിരുന്നത് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ. ജില്ല മുഴുവൻ പൊലീസ് അരിച്ചു പെറുക്കുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച പ്രതി കിലോമീറ്ററുകളോളം ഓടിരക്ഷപെട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ എത്തി. ഇവിടെ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കോട്ടയം മീനടം മൂളയിൽ ജെ.ബിനുമോനെയാണ് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് സംഘം പിന്നാലെ ഓടിച്ചാണ് കീഴ്‌പ്പെടുത്തിയത്.

Advertisements

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പ്രതി ജില്ലാ ജയിലിന്റെ അടുക്കള ഭാഗത്തു നിന്നും പുറത്തേയ്ക്കു ചാടിയത്. തുടർന്നു രക്ഷപെട്ട പ്രതിയെ കോട്ടയം ജില്ലാ പൊലീസ് പിന്നാലെ തിരഞ്ഞു നടക്കുകയായിരുന്നു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കൃത്യമായി എത്തിയ പൊലീസ് സംഘം, ഇയാൾ ജില്ലയ്ക്കു പുറത്തേയ്ക്കു കടക്കുന്നില്ലെന്നും പ്രതിയ്ക്കു സഹായം കിട്ടുന്നില്ലെന്നും ഉറപ്പാക്കുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് വല മുറുക്കിയതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ പ്രതി പാമ്പാടി മീനടം ഭാഗത്ത് തന്നെയുള്ള സ്വന്തം വീട്ടിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ മുതൽ തന്നെ പൊലീസ് സംഘം മഫ്തിയിൽ അടക്കം ഈ വീടിന്റെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. പ്രതി ഏത് സമയത്ത് എത്തിയാലും തങ്ങളെ വിവരമറിയിക്കണമെന്നും പൊലീസ് സംഘം നാട്ടുകാരെയും പ്രതിയുടെ ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ച് പ്രതി എത്തിയപ്പോൾ തന്നെ വിവരം ബന്ധുക്കൾ പൊലീസിനു കൈമാറി. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ വീടിനു പിന്നാലെ പാടശേഖരത്തിലെ വാഴക്കൂട്ടത്തിനിടയിലേയ്ക്കു ഇരിപ്പ് മാറ്റി.

വാഴക്കൂട്ടത്തിലേയ്ക്കു പൊലീസ് തിരച്ചിലുമായി ഇറങ്ങിയതോടെ പ്രതി ഒറ്റ ഓട്ടമായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പാമ്പാടി എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥനും പിന്നാലെ ഓടി. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയെങ്കിലും ഇരുട്ടിൽ സംഭവിക്കുന്നത് എന്താണെന്നു നാട്ടുകാർക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇതിനിടെ മിന്നൽ വേഗത്തിൽ പൊലീസ് സംഘം പ്രതിയെയുമായി സ്റ്റേഷനിലേയ്ക്കു തിരിച്ചു. ഇയാൾ ജയിൽ ചാടിയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles