മുരിക്കുംവയല്‍ : കരിമല അരയന് ശബരിമല നിര്‍മിച്ചതിന് തെളിവുകളുണ്ടെന്ന് ചരിത്രകാരന് ഡോ.റ്റി.എസ്.ശ്യാംകുമാര്‍ പറഞ്ഞു. കരിമല അരയനെക്കുറിച്ചുള്ള പ്രബലരേഖകള് 1600 കളിലുണ്ടെന്നും താനത് വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിമല അരയന്റെ മകള്‍ കനകം പതിനെട്ടാംപടിയുടെ അടിയില്‍ സ്വര്‍ണ്ണം സമര്‍പ്പിച്ചിരുന്നു എന്നത് ചരിത്ര സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ശബരീശ കോളേജ് അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മല അരയ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. സജീവ് ആമുഖ പ്രഭാഷണം നടത്തി. മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് കെ.ആര്. ഗംഗാധരന് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സഭാ രക്ഷാധികാരി പി.കെ. നാരായണന് മാസ്റ്റര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല അരയ വനിതാ സംഘടന ജനറല്‍ സെക്രട്ടറി ശ്രീലത സാബു, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വീ.ജി. ഹരീഷ്കുമാര്‍, എസ്.സി – എസ്.ടി സെല്‍ പി.റ്റി.എ പ്രതിനിധി കെ.ആര്. ഉദയഭാനു, മല അരയ യുവജന സംഘടന പ്രസിഡന്റ് ദേവിക രാജ്, മല അരയ ബാലസഭ കോഡിനേറ്റര്‍ അരവിന്ദ് ഷാജി, യംഗ് കേഡറ്റ് കോഡിനേറ്റര്‍ ശ്രീജിത്ത് ശ്രീധരന് , മല അരയ മഹാസഭ കോട്ടയം ജില്ലാ സെക്രട്ടറി ദിവാകരന് അറക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നും 100 കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ 2023 ജൂലൈ 6 ന് സമാപിക്കും.