റോജി എം. ജോൺ എ.ഐ.സി.സി സെക്രട്ടറി ; കര്‍ണാടകയുടെ ചുമതല വഹിക്കും

തിരുവന്തപുരം : അങ്കമാലി എംഎൽഎ റോജി എം. ജോണിനെ എ.ഐ.സി.സി സെക്രട്ടറിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. കര്‍ണാടകയുടെ ചുമതലയാണ് റോജി എം. ജോണിന് നല്‍കിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സോണിയ പുതിയ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Advertisements

അതേസമയം ഡി.കെ.ശിവകുമാര്‍ കര്‍ണാടക പി.സി.സി അദ്ധ്യക്ഷനായി തുടരും. സിദ്ധരാമയ്യയാണ് നിയമസഭാകക്ഷി നേതാവ്. എം.ബി. പാട്ടീലിനാണ് പ്രചാരണ ചുമതല. 22 അംഗസമിതിയെയാമ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിയോഗിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.

Hot Topics

Related Articles