വൈക്കം : അരനൂറ്റാണ്ടിനോടുത്ത് കേരളത്തിന്റെ സാംസ്‌ക്കാരിക കലാ കാർഷിക സൈനിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വൈക്കം ഭാസ്‌ക്കരൻനായരുടെ സ്മരണാർത്ഥമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. വൈക്കം താലൂക്ക് ഡിഫൻസ് ഏക്‌സ് സർവ്വീസ് സൊസൈറ്റി വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക സാംസ്‌ക്കാരിക സമിതി ഏന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അവാർഡുകൾ നൽകുന്നത് ഗായിക വൈക്കം വിജയലക്ഷ്മി , കവി പ്രഭാവർമ്മ.
ലോക കേരളസഭ അംഗം വി. കെ മുരളീധരൻ .ഭക്തിഗാന രചയിതാവ് അജിമോൻ ജോസഫ് മൂർത്തിക്കൽ , ആയുർവേദ വിദഗ്ധൻ ഡോ. വിജിത്ത് ശശി ധർ ഏന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്. അവാർഡ് പ്രഖ്യാപന യോഗത്തിൽ വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക സാംസ്‌ക്കാരിക സമിതി ചെയർമാൻ ഡോ. ഏച്ച് ,സദാശിവൻ പിള്ള അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് ഡിഫൻസ് ഏക്‌സ് സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് റിട്ട. സുബേദാർ പി. ആർ തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാംസ്‌ക്കാരിക സമിതി ജനറൽ കൺവീനർ അഡ്വ. പി. കെ. ഷാജി ചീഫ് കോ-ഓർഡിനേറ്റർ പി. ജി എം നായർ കാരിക്കോട് , വൈസ് ചെയർമാൻമാരായ എം അബു. അഡ്വ. പി. ഐ ജയകുമാർ, റിട്ട: ക്യാപ്റ്റൻ സ്റ്റീഫൻ ജോസഫ് . പി. അമ്മിണിക്കുട്ടൻ ,മുരളി വാഴ മന, ജോയിന്റ് കൺവീനർ മാരായ ആർ. സത്യനാഥൻ നായർ ,സി. ഏ. നൗഹാദ് പട്ടശ്ശേരിൽ, മധു പുളിക്കൽ .ബോസ് ഭാവന , പി.ബാലചന്ദ്രൻമേനോൻ,വി. എം. രാമകൃഷ്ണൻ നായർ , പ്രവീൺ ഭാസ്‌ക്കർ, പ്രിയാ സുരേഷ് ഏന്നിവർ പങ്കെടുത്തു.