ആര്‍എസ്എസിനെ എതിര്‍ക്കുന്ന സതീശന്‍ എന്തിന് പരിപാടികളില്‍ പങ്കെടുത്തു ; ആര്‍എസ്എസ് ബന്ധത്തില്‍ സതീശന്‍ മൗനം വെടിയണം : കെ.വി തോമസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതികരണവുമായി കെവി തോമസ്. ആര്‍എസ്എസ് ബന്ധത്തില്‍ സതീശന്‍ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു.

Advertisements

‘മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും എത്ര നാള്‍ ഒളിച്ചോടും ? ആര്‍എസ്എസിനെ എതിര്‍ക്കുന്ന സതീശന്‍ എന്തിന് പരിപാടികളില്‍ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലര്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഒരു നാള്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങള്‍ ഓരോന്നായി പുറത്ത് വരുന്നു’ കെ.വി തോമസ് പറഞ്ഞു. ചിത്രങ്ങള്‍ സഹിതം പുറത്ത് വന്നതോടെ ആരോപണം നിഷേധിക്കാനാകില്ലെന്നും കെ.വി തോമസ് പറഞ്ഞു.

വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്ററും ഹിന്ദുഐക്യ വേദി നേതാവ് ആര്‍.വി ബാബുവും കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഫേസ്ബുക്കിലാണ് പഴയ ചിത്രങ്ങള്‍ പങ്കിട്ടത്. 2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി തോമസ് രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles