കോട്ടയം: നഗരമധ്യത്തിൽ ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്നും വീണ് പെൺകുട്ടിയ്ക്കു ഗുരുതര പരിക്ക്. കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വീണാണ് പെൺകുട്ടിയ്ക്കു ഗുരുതരമമായി പരിക്കേറ്റത്. പന്തളം സ്വദേശിയായ പെൺകുട്ടിയാണ് ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്ന് വീണത്. പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ പന്തളം സ്വദേശിയായ ദേവിക (21)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടും കയ്യും കാലും ഒടിഞ്ഞ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ അതീവ പരിചരണത്തിലാണ്. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്തു.