ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം പ്രഥമ യോഗം ചേർന്നു; യോഗം ചേർന്നത് തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ് :  ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം പ്രഥമ യോഗം  എൽസി ജോസ്  കാണാത്തിന്റ വസതിയിൽ കൂടി.
കൺവീനർ സിബി വടക്കേമയ്യോട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം വുമൺസ് വിംഗ് സൗത്ത് സോൺ കോഓർഡിനേറ്റർ ഡോ.സെലിൻ ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ബിനോയ് പുല്ലത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

Advertisements

യോഗത്തിൽ എൽസിജോസ് കാണാത്ത് , ആനിജോർജ് പാലച്ചുവട്ടിൽ,ഡോ.മേരിമാത്യു എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ തലയോലപ്പറമ്പ് മണ്ഡലം വനിതാ വിംഗ് ഭാരവാഹികളായി ലിൻസി ചാർളികരിമഠം (കൺവീനർ),  ലിഷ ജോമോൻ  കിണട്ടുകര (സെക്രട്ടറി),എൽസിജോസ് കാണാത്ത് (ട്രഷറർ), 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോളി തങ്കച്ചൻ കൊചനാപറമ്പിൽ (ജോയിന്റ് കൺവീനർ) ഡോക്ടർ മേരി മാത്യു (ജോയിന്റ് സെക്രട്ടറി) ആയി ആനി ജോർജ് പാലച്ചുവട്ടിൽ സൂബി സാജു പുളിവേലിൽ,മിനി സാജു പഴയകടവിൽ,കൊച്ചു റാണി മരിയഭവൻ ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.ജോൺ വർഗീസ്,കുരിയാക്കോസ് മടത്തിക്കുന്നേൽ ,ജേക്കബ് കളമ്പുകാട്ട്,ജോസഫ് വെളിയതിൽ,തോമസ് ആൻ്റണി, അനു കളങ്ങോൻ, മാത്യു കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles