ഗാന്ധിനഗർ: നിവാസി റസിഡൻസ് അസോസിയേഷൻ കോട്ടയം നഗരസഭ ഒന്നാം വാർഡിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ഗാന്ധിനഗർ ജനമൈത്രി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഷിജി നിർവ്വഹിച്ചു. തെളിവുകൾ സംസാരിക്കുന്ന നിയമ ലോകത്ത് ഇത്തരം സംവിധാനങ്ങൾ പരക്കെ സ്ഥാപിക്കപ്പെടണമെന്നും നിവാസി അസോസിയേഷൻ സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗർ ഭാഗത്ത് കുറുവാ തസ്‌കര സാന്നിദ്ധ്യം ഉണ്ടായതോടെയാണ് നിവാസികളുടെ സംരക്ഷണത്തിനായി സംരക്ഷണ ക്യാമറ എന്ന ആശയം ഉയർന്നത്. പതിനഞ്ച് വർഷമായി ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന നിവാസി അസോസിയേഷൻ മറ്റ് റസിഡൻസ് അസോസിയേഷനുകൾക്ക് മാതൃകയാണെന്ന് നഗരസഭാ കൗൺസിലർ സാബു മാത്യു അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിവാസി പ്രസിഡന്റ് കെ.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സാബു മാത്യു (കോട്ടയം നഗരസഭ കൗൺസിലർ, ഒന്നാം വാർഡ്), കുസുമാലയം ബാലകൃഷ്ണൻ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം) വി.ആർ.പ്രസാദ് (സിപിഎം ലോക്കൽ സെക്രട്ടറി), സുരേഷ് ബാബു.എസ് (എസ്.ഐ ജനമൈത്രി പൊലീസ് ഗാന്ധിനഗർ), ഹരിപ്രസാദ് (സിവിൽ പൊലീസ് ഓഫിസർ, ജനമൈത്രി പൊലീസ് ഗാന്ധിനഗർ) അഡ്വ. അനിൽ ഐക്കര (രക്ഷാധികാരി, നിവാസി)
സുനിൽദേവ് (രക്ഷാധികാരി, നിവാസി), ക്യാപ്റ്റൻ. മാത്യു പാക്കുമല (രക്ഷാധികാരി, നിവാസി) എ.പി.മണി (രക്ഷാധികാരി, നിവാസി), എൻ.ജി നന്ദകുമാർ (വൈസ് പ്രസിഡന്റ് നിവാസി), ജോൺ ജേക്കബ് വേങ്ങച്ചേരിൽ, (സെക്രട്ടറി, നിവാസി) തുടങ്ങിയവർ പ്രസംഗിച്ചു.