ഏറ്റുമാനൂരിൽ മദ്യലഹരിയിൽ ആക്രമണം: പേരൂരിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു

ഏറ്റുമാനൂർ: പേരൂർ എം.എച്ച്.സി കോളനിയിൽ മദ്യലഹരിയിൽ ഗുണ്ട സംഘത്തിന്റെ ആക്രമണം. പ്രദേശവാസിയായ സഹോദരങ്ങൾക്ക് വെട്ടേറ്റു. പേരൂർ തനാപുരക്കൽ വീട്ടിൽ അഖിൽ സഹോദരൻ അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Advertisements

ഞായറാഴ്ച രാത്രിയിലായിരുന്നു ആക്രമണം. മദ്യലഹരിയിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ നിന്ന തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലിനുള്ള ഇടിയേറ്റ് അഖിലിന്റെ തലയ്ക്ക് ആറ് തുന്നിക്കെട്ടലുകൾ ഉണ്ട്. സഹോദരൻ അരുണിന്റെ മൂക്കിനാണ് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് താവളമടിച്ചിരിക്കുകയാണെന്നും, അക്രമവും, അസഭ്യവർഷവും പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കഞ്ചാവ് മാഫിയയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ പൊലീസ് മേധാവിക്കും, എക്‌സൈസ് വകുപ്പിനും പരാതി നൽകാൻ ഒരുങ്ങുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.