വൈക്കം: വൈക്കം വല്ലകത്ത് ചിപ്സ് നിർമാണ കേന്ദ്രത്തിൽ തീപിടിച്ചതിനെതുടർന്ന് സ്ഥാപനം പൂർണമായി കത്തി നശിച്ചു. വല്ലകം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന താമര വേലിയിൽ മധുവിന്റ എ വൺ ചിപ്സ് നിർമ്മാണ കേന്ദ്രമാണ് തീ പിടിച്ചു നശിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് തീപിടുത്തമുണ്ടായത്.കമ്പനി ഉടമയുടെ വീടിനോട് ചേർന്നാണ് ചിപ്സ് നിർമ്മാണ ശാല പ്രവർത്തിച്ചു വന്നിരുന്നത്. സംഭവസമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങളും കെട്ടിടവും കത്തിനശിച്ചു. വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.
Advertisements