കോട്ടയം : കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി. ഡീസൽ തീർന്നതോടെ സർവീസുകൾ പ്രതിസന്ധിയിൽ. ഇന്ധനം നിറയ്ക്കുന്നത് ചങ്ങനാശേരിയിൽ നിന്ന്. സർവീസുകൾ വെട്ടിക്കുറയ്ക്കുന്നില്ലെങ്കിലും , ബസുകൾ ചങ്ങനാശേരിയിൽ നിന്നും ഡീസൽ നിറയ്ക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഡീസൽ മുടങ്ങിയതെന്നാണ് ലഭിക്കുന്ന സൂചന. സർവീസ് മുടങ്ങില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ന് രാത്രി കൂടി ഡീസൽ എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
കോട്ടയം ഡിപ്പോയിൽ ശരാശരി 20000 ലിറ്റർ ഡീസലാണ് എത്തുന്നത്. പ്രതിദിനം രണ്ട് ടാങ്കറുകളിലാണ് ഇവിടെ ഡീസൽ എത്തുന്നത്. കഴിഞ്ഞ ദിവസം കോട്ടയം ഡിപ്പോയിൽ ഡീസൽ എത്തിയതിന് ശേഷം ഇത് വരെയും ഡീസൽ എത്തിയിട്ടില്ല. ഒരു ദിവസം 60 സർവീസുകളാണ് കോട്ടയം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്. ഇതിൽ ഓർഡിനറി അടക്കം 30 സർവീസുകൾ ഇന്ന് ചങ്ങനാശേരി ഡിപ്പോയിൽ നിന്നാണ് ഡീസൽ നിറച്ചത്.