ജയിലിനുള്ളിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി ; ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പ്രതിയെ വലയിലാക്കി പൊലീസ്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതിയെ പിടികൂടി.
ഒരു മണിക്കൂറോളം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ ഇയാളെ പോലീസ് മരം കുലുക്കി താഴെ വിരിച്ച വലയിലേക്ക് വീഴ്ത്തുകയായിരുന്നു. പ്രതിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല.

Advertisements

ജയിലിനു പുറത്തെ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇയാള്‍ കുതറിയോടി മരത്തിലേക്ക് കയറിയത്. തുടര്‍ന്ന് തനിക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ളതു കൊണ്ടാണ് ഇയാളെ തുറന്ന ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നതെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.

Hot Topics

Related Articles