കോട്ടയം : മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സാ സൗകര്യം ഉറപ്പുവരുത്തുക. ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നതിനു ശേഷം വരുന്ന കോൺട്രിബ്യൂഷൻ തുകയുടെ വിനിയോഗത്തിന് കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കുക.
ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ഗവേണിങ് ബോഡി രൂപീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റിന് മുന്നിൽ കെ. പി. എസ്. റ്റി. എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധ സയാഹ്ന സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി അദ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി. ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മനോജ് വി പോൾ,വി. പ്രദീപ്കുമാർ, ആർ രാജേഷ്, എം. സി. സ്‌കറിയ,സജിമോൻ വി. ജെ,പി. പ്രദീപ്,ടോമി ജേക്കബ് ശോഭ.ഡി, പി. ആർ. ശ്രീകുമാർ, രമേശ് സി. എസ്,വിൽഫ്രഡ് പി. പി, ജോൺസ് കെ ജോർജ്,രഞ്ജി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.