സി പി എം വൈക്കം ഏരിയ കമ്മിറ്റിയുടെ വാഹന പ്രചരണ ജാഥ  ആരംഭിച്ചു: ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്തു

വൈക്കം : എൽ ഡി എഫ് സർക്കാരിനും സിപിഎമ്മിനുമെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ സി പി എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ  ആരംഭിച്ചു. ജാഥ പര്യടനം ഇന്നലെ വൈകുന്നേരം വെച്ചൂർ  ഔട്ട്പോസ്റ്റിൽ സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം എൻ.സുരേഷ് കുമാർ  അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.അരുണൻ ക്യാപ്റ്റനായും ഏരിയ കമ്മിറ്റി അംഗം കെ.കുഞ്ഞപ്പൻ മാനേജരായുമാണ് ജാഥ  പര്യടനം നടത്തുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി  വൈക്കം നഗരസഭയിലും നാലു പഞ്ചായത്തുകളിലുമായി 20ഓളം കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. ജാഥാക്യാപ്റ്റൻ കെ. അരുണൻ, മാനേജർ കെ. കുഞ്ഞപ്പൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗണേശൻ, പി.ശശിധരൻ,കെ. എസ്.ഷിബു, കെ.കെ.രഞ്ജിത്, സി.പി.ജയരാജ്‌, കവിതറെജി,  വെച്ചൂർ വെസ്റ്റ്  ലോക്കൽ സെക്രട്ടറി ജയപ്രസാദ്,  വെച്ചൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. വി.ജയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വെച്ചൂർ നഗരിനയിൽ  നിന്ന് ആരംഭിക്കുന്ന ജാഥ വെച്ചൂർ, തലയാഴം, ടി വി പുരം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വൈകുന്നേരം അഞ്ചിന് കച്ചേരികവലയിൽ ആദ്യദിന പര്യടനം സമാപിക്കും.

Advertisements

Hot Topics

Related Articles