പാലാ നഗരസഭാ സ്റ്റേഡിയത്തിൽ വനിതാ അത്ത്‌ലീറ്റ് അപമാനിക്കപ്പെട്ട സംഭവത്തിൽ പാലാ നഗരസഭാ ചെയർമാൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അറിയിച്ചു. നികൃഷ്ടമായ ഭാഷയിൽ ഒരു സ്ത്രീയെ അവഹേളിച്ച കുറ്റമാണ് കേസിൽ അറസ്റ്റിലായവർ ചെയ്തിട്ടുള്ളത്. പക്ഷേ ഈ സംഭവം രണ്ടു കായികതാരങ്ങൾ തമ്മിൽ ഉണ്ടായ തർക്കം എന്ന നിലയിൽ വളച്ചൊടിച്ച് സ്വന്തം പാർട്ടിക്കാരെ വെള്ളപൂശാനുള്ള ചെയർമാന്റെ ശ്രമം അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ്സിന് ചേർന്നതല്ല എന്നും കോൺഗ്രസ് ആരോപിക്കുന്നു. ഈ കേസിലെ ഒന്നാം പ്രതിയും നഗര പിതാവും തമ്മിൽ കുടുംബ ബന്ധം ഉണ്ടോ എന്ന് ചെയർമാൻ വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരത്തെയും, അവരെയും ഭർത്താവിനെയും അവഹേളിച്ച കുറ്റാരോപിതരെയും ഒരേ തട്ടിൽ തുലനം ചെയ്യുന്നത് സ്ത്രീത്വത്തെയും, പരാതിക്കാരിയെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗോലി കളിച്ചു നടക്കുന്നവരെ എല്ലാം കായിക താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന നഗര പിതാവ് സാമാന്യ യുക്തിയെ വെല്ലുവിളിക്കുകയാണെന്നും, അദ്ദേഹം നേതൃത്വം നൽകുന്ന ഭരണകൂടം സ്ത്രീവിരുദ്ധ സമീപനത്തിന്റെ വക്തക്കളാണെന്നും ഇതുവഴി തെളിയിക്കപ്പെട്ടു എന്ന വിമർശനവും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പങ്കുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറ്റക്കാരെ പുറത്താക്കാനുള്ള ആർജ്ജവം നഗരപിതാവ് കാണിച്ചില്ല. അദ്ദേഹത്തിൻറെ പ്രസ്താവന വായിച്ചാൽ തോന്നുക കുറ്റക്കാരനായ സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റി അംഗം മാതൃകാപരമായി മാറിനിന്നു എന്നാണ്. അത്തരത്തിൽ കുറ്റക്കാരെ മഹത്വവൽരിക്കാൻ കൂട്ടുനിൽക്കുയാണ് നഗരസഭാ ചെയർമാൻ എന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് തോമസ് ആർ വി ജോസ് ആരോപിച്ചു.