കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് നാളെ ചുമതലേൽക്കും

കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് നാളെ ചുമതലയേൽക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പകരമാണ് ഇദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. നിലവിൽ എറണാകുളം റൂറൽ എസ്.പിയായിരുന്നു കാർത്തിക്. ഇവിടെ നിന്നാണ് ഇദ്ദേഹം കോട്ടയം ജില്ലാ പൊലീസ് മേധാവിയായി എത്തുന്നത്. കോട്ടയം ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങളിൽ അടക്കം ഇദ്ദേഹത്തിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാവിലെ പത്തു മണിയോടെ ഓഫിസിൽ എത്തി ഇദ്ദേഹം ചുമതലയേറ്റെടുക്കും.

Advertisements

Hot Topics

Related Articles