പത്രസമ്മേളനം :
ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം 15-ന്

ഏറ്റുമാനൂർ : ഏറ്റുമാനൂർ ഈസ്റ്റ്
മാടപ്പാട് പുന്നത്തുറ വെസ്റ്റ് 5518-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം
ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം ജൂലായ് 15-ന്
ക്ഷേത്രം തന്ത്രി വടയാർ സുമോദ്, മേൽശാന്തി
ദർശിൽ ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
‌രാവിലെ അഞ്ചിന് നിർമാല്യ ദർശനത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞയഹോമം, ശതകലശപൂജ, സർവൈശ്വര്യ പൂജ, ഗുരുപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകീട്ട് 7.30 -ന് അത്താഴ പൂജയോടെ നട അടയ്ക്കും.
പത്രസമ്മേളനത്തിൽ
ശാഖാ സെക്രട്ടറി ഷിബു ഭാസ്കർ , വൈസ് പ്രസിഡന്റ് കെ.കെ.ശശിധരൻ , കമ്മറ്റിയംഗങ്ങളായ എ.പി. ബൈജു , സി.എൻ. കുട്ടപ്പൻ , ഇന്ദിരാ ഷാജി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles