കോട്ടയം കോടിമതയിൽ റോഡരികിൽ ചീഞ്ഞ മീൻ തള്ളി; മീൻ മാലിന്യം റോഡരികിൽ തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; മാലിന്യം തള്ളിയത് കോടിമത മുപ്പായിപ്പാടം റോഡരികിൽ

കോട്ടയം: വഴിയിൽ ഒരു ലോഡ് ചീഞ്ഞ മത്സ്യം ഉപേക്ഷിച്ചു
കോടിമത-മുപ്പായിപ്പാടം റോഡ് ദുർഗന്ധപൂരിതം
കോട്ടയം മുപ്പായിക്കാട് ക്ഷേത്രത്തിലേക്കും, മുപ്പായിപ്പാടം പ്രദേശത്തേയ്ക്കും, പത്രപ്രവർത്തക കോളനിയിലേക്കുമുൾപ്പടെ ഒട്ടനവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന കോടിമത -മുപ്പായിക്കാട് റോഡ് സൈഡിൽ ചീഞ്ഞളിഞ്ഞ ഒരു ലോഡ് മത്സ്യം (മത്തി)ഉപേക്ഷിക്കപ്പെട്ടത് മൂലം പ്രദേശം ദുർഗന്ധപൂരിതമായി.ഇരുട്ടിന്റെ മറവിൽ കക്കൂസ്, കോഴി മാലിന്യമടക്കം മത്സ്യമാർക്കറ്റിലെയും വിദൂരപ്രദേശങ്ങളിലെയും എല്ലാവിധമാലിന്ന്യങ്ങളും തള്ളുന്നയിടമായി ഈ റോഡ് സൈഡ് മാറിയിട്ട് നാളുകളേറയായി.

Advertisements

ഈ റോഡ്ആകട്ടെ പൊട്ടിതകർന്നു കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ഇതേക്കുറിച്ച് അധികാര കേന്ദ്രങ്ങളിൽ നിരവധിതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലവും ലഭിച്ചില്ല. ചുറ്റും കൃഷിയില്ലാത്ത പാടങ്ങളായ വിജനപ്രദേശമായതിനാൽ ലോറികളിലൂൾപ്പടെ എത്തിക്കുന്ന മലിനവസ്തുക്കൾ ഉപേക്ഷിക്കുവാൻ സാമൂഹ്യവിരുദ്ധർക്ക് എളുപ്പമാക്കുകയും ചെയ്യുന്നു.
നഗരസഭ നാൽപ്പത്തിനാലാം വാർഡിലുൾപ്പെടുന്ന ഈ വഴിയിലുള്ള സ്ട്രീറ്റ് ലൈറ്റ്കൾ പലതും കണ്ണടച്ചിട്ട് മാസങ്ങളായി. ഇതും സാമൂഹ്യദ്രോഹികൾക്ക് അനുഗ്രഹമായി മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ട്രീറ്റ് ലൈറ്റുകൾ നശിപ്പിച്ചു ഇരുട്ട് പരത്തുന്നതും ഇത്തരം ശക്തികളാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. പുലർച്ചെയുള്ള നടപ്പുകാർക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ റോഡും ഈ റോഡ് ചേർന്നു പോകുന്ന ഈരയിൽകടവ് -മണിപ്പുഴ റോഡ് സൈഡും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയത് മൂലം നടപ്പുകാരുടെ എണ്ണവും വളരെ കുറഞ്ഞിരിക്കുന്നു. സാമൂഹ്യ ദ്രോഹികളിൽ നിന്നും ഈ പ്രദേശത്തെ രക്ഷിക്കാനും മലിനവസ്തുക്കൾ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാനും അടിയന്തിരനടപടികൾ കൈക്കൊള്ളണമെന്ന് അധികാരികളോട് നാട്ടുകാർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles