മൂലവട്ടം: കഴിഞ്ഞ കുറച്ച് ദിവസമായി മൂലവട്ടം, പാക്കിൽ, പന്നിമറ്റം ചിങ്ങവനം പ്രദേശത്തെ ചർച്ച രതീഷിനെക്കുറിച്ചാണ്. സോഷ്യൽ മീഡിയ വാട്സ്അപ്പ് ഗ്രൂപ്പുകളിലും, ചായക്കടയിലും, കലുങ്കിലും, വെയിറ്റിംങ്ഷെഡിലും എല്ലായിടത്തും രതീഷ് മാത്രമാണ് ചർച്ച. രതീഷിനെപ്പറ്റിയുള്ള കഥകളുമായി വാട്സ്അപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിൽ ഓരോ ദിവസവും നടക്കുന്ന പുതിയ പുതിയ സംഭവങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിക്കുകയാണ്. ഏറ്റവും ഒടുവിൽ ബുധനാഴ്ച വൈകിട്ട് മൂലവട്ടം ദിവാൻകവലയിൽ നിന്നും സൈക്കിൾ മോഷ്ടിച്ച കേസിലാണ് രതീഷിനെ നാട്ടുകാർ സംശയിക്കുന്നത്. രതീഷ് സൈക്കിളുമായി പോകുന്നത് കണ്ടാതായുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചിലർ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മൂലവട്ടം, ദിവാൻകവല, പാക്കിൽ, പന്നിമറ്റം, പ്ലാമ്മൂട്, കടുവാക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് രതീഷിന്റെ വിളയാട്ടം ഉണ്ടാകുന്നത്. മാനസിക രോഗിയെന്ന ലേബലിൽ ഇയാൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പൂവൻതുരുത്തിൽ പത്രമെടുക്കാൻ എത്തിയ മലയാള മനോരമ ഏജന്റിനു നേരെയും ഇയാൾ ആക്രമണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാട്സ്അപ്പിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് സന്ദേശം
എല്ലാവരും ജാഗ്രതയോടെ നിൽക്കുക..രതീഷ് ഇറങ്ങിയിട്ടുണ്ട്….!
വീടുകളിൽ പുറത്ത് വെച്ചിരിക്കുന്ന എന്ത് സാധനവും മോഷ്ടിച്ച് എടുക്കും.സൈക്കിളുകൾ ഷൂസുകൾ അങ്ങനെ ഒട്ടനവധി സാധനങ്ങൾ. പാക്കിൽ കവലിൽ വ്യാപാരികൾക്ക് സ്ഥിരമായ തലവേദന സൃഷ്ടിക്കുകയാണ് രതീഷ്.കടകളിൽ കയറി സാധനങ്ങൾ ബലമായി എടുത്തുകൊണ്ടു പോവുകയാണ് രീതി. കഴിഞ്ഞദിവസം ചിങ്ങവനം പോലീസിന് പരാതി നൽകിയ അടിസ്ഥാനത്തിൽ പോലീസ് പാക്കിൽ കവലയിൽ വച്ച് രതീഷിനെ പിടികൂടുകയും ഞാനൊരു ഹാർട്ട് പേഷ്യന്റ് ആണ് എന്നുപറഞ്ഞ് ഓടി രക്ഷപ്പെട്ടു.. ??.പോവുകയും ചെയ്തു.. ദീർഘനാളത്തെ അകത്തു കടന്നതിനു ശേഷം ഒരാഴ്ചയായി പുറത്ത് നിൽക്കുന്ന രതീഷ് നാട്ടുകാർക്ക് തലവേദന തന്നെയാണ്..
കടകളിൽ നിന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോയി പിടിച്ചാൽ ഉടനെ തന്നെ ഒരു മടിയും ഇല്ലാതെ നഗ്നത പ്രദർശനം നടത്തുകയാണ് പതിവ്.. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇയാളെ ഭയങ്കര ഭയമാണ്. കഴിഞ്ഞദിവസം പവർഹൗസ് ജനിച്ചതിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് അനുസരിച്ച് പോലീസ് എത്തുകയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ച രതീഷ് പോലീസിനെ വെട്ടിച്ച് ഓടുകയും ചെയ്തു. എല്ലാ സ്ഥലവും പരിചയമുള്ള രതീഷ് നിമിഷനേരങ്ങൾ കൊണ്ട് മതിലുകൾ ചാടി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.ഒരു മണിക്കൂറോളം പോലീസ് പവർ ഹൗസ് കവലയിലും, കുറ്റിക്കാട്ടിലും, പാ ക്കിലമ്പലം പരിസരവും തപ്പി നടന്നു…പോലീസ് തിരികെ പോയതിനുശേഷം. വെല്ലുവിളികളുമായി രതീഷ് വീണ്ടും എത്തി. ?? പോലീസ് കവലയിൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് അനുസരിച്ച് വീണ്ടും പോലീസ് എത്തുകയും.പോലീസുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.താൻ മോഷ്ടിച്ചു കൊണ്ടുവന്ന ഷൂസ് തിരികെ നൽകണമെന്നായിരുന്നു ഡിമാൻഡ്.
ഒടുവിൽ പോലീസ് അനുനയപ്പെടുത്തി ഇദ്ദേഹത്തെ പൂവും തുരുത്തിൽ കൊണ്ടുവിട്ടു..??. വീടുകളിൽ വച്ചിരിക്കുന്ന വാഹനത്തിൽ താക്കോല് വെക്കരുത്. ചെരിപ്പ്, സൈക്കിൾ, പെട്ടെന്ന് എടുക്കുന്ന ഒരു സാധനവും വീടിനു പുറത്തുവക്കരുത്.ആറുമണി കഴിഞ്ഞാൽ ഗേറ്റ് അടയ്ക്കുക.