പുതുപ്പള്ളി : ഡിവൈഎഫ് ഐ എള്ളുകാല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് എസ് എസ് എൽസി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
അനുമോദന യോഗം പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല കമ്മറ്റി അംഗം അശ്വിൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പ്രണവ് പ്രഭു , മേഖല സെക്രട്ടറി പ്രവീൺ മോഹനൻ, പ്രസിഡന്റ് ജിനു ജോൺ, പഞ്ചായത്ത് അംഗം ജിനു വി കുമാർ, സിപിഐഎം എള്ളുകാല ബ്രാഞ്ച് സെക്രട്ടറി ബിനു വിജയൻ എന്നിവർ സംസാരിച്ചു.
Advertisements