വിശുദ്ധ ചാവറയച്ചന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം:പ്രൊഫ. റോസമ്മ സോണി

മാന്നാനം: നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ ചരിത്രം സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുവൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുര്യാക്കോസ് ഏലിയാസ് കോളേജ് ചരിത്ര വിഭാഗം മുൻ മേധാവിയും ജില്ലാ പഞ്ചായത്തംഗവുമായഡോ.പ്രൊഫ. റോസമ്മ സോണി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Advertisements

വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ഉണർവേകി ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിനു തന്റെ പ്രവർത്തന ശൈലിയിലൂടെ വെളിച്ചം പകർന്ന വിശുദ്ധ ചാവറയച്ചന്റെ
സേവനങ്ങളെ തമസ്‌കരിച്ച നടപടി തിരുത്തുവാൻ സർക്കാർ ഉടൻ തയ്യാറാകണം. പള്ളിയോട് ചേർന്ന് പള്ളികൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത ചാവറയച്ചന്റെ പിടിയരി പ്രസ്ഥാനത്തിലൂടെ ഉച്ചകഞ്ഞി സമ്പ്രദായത്തിനു അടിസ്ഥാനമിട്ടത് കേരള ജനതയ്ക്ക് ഒരിക്കലും വിസ്മരിക്കുവാൻ കഴിയില്ലന്നും അവർ പറഞ്ഞു.

Hot Topics

Related Articles