കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 17 ന്

പുതുപ്പള്ളി: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 17 ഞായറാഴ് വാകത്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് – അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്യും. സി.പി.എം എരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, കെ.ജെ അനിൽകുമാർ ഇ.കെ കുര്യൻ. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി. സി.കെ റെജികുമാർ പ്രകാശ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. കെ.എസ് മോഹൻദാസ് അധ്യക്ഷത വഹിക്കും രാജീവ് ജോൺ സ്വാഗതം, എ.കെ സലിം കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും.

Advertisements

Hot Topics

Related Articles