കട്ടപ്പന: ഇരട്ടയാറിൽ വിജയനമായ റോഡിലൂടെ നടന്നു പോയ വീട്ടമ്മടയുടെ മാല മോഷ്ടിച്ച കേസിൽ മൂന്നംഗ യുവാക്കളുടെ സംഘം പൊലീസ് പിടിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തോപ്രാംകുടി മൈലയ്ക്കൽ അതുൽ ജയചന്ദ്രൻ, ദേവമേട് വീട്ടിൽ അരീക്കുന്നേൽ രാഹുൽ ബാബു, സ്കൂൾ സിറ്റി മൈലക്കൽ അഖിൽ ജയചന്ദ്രൻ എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.
ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇരട്ടയാർ ഇടിഞ്ഞ മല മാളൂർ സിറ്റിയിൽ വിജനമായ റോഡിലൂടെ നടന്നു വരുകയായിരുന്ന വയോധികയുടെ മാലയാണ് സംഘം മോഷ്ടിച്ചെടുത്തു കടന്നു കളഞ്ഞത്. വയോധികയുടെ അരികിൽ മേൽ വിലാസം ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തിയ സംഘം ഇവരുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയ പ്രതികളും അത് വിൽക്കാൻ കൂട്ട് നിന്ന പ്രതികളെയും അതീവ രഹസ്യമായ തന്ത്രപരമായ നിക്കത്തിലൂടെ കട്ടപന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘം അതി വിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. പ്രതികൾ ഇതിനു മുൻപും സമാനമായ കുറ്റക്യത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുണ്ട്.
മാല പൊടിച്ച ദിവസം മുതൽ വിവിധ രീതികളിൽ സമാന കുറ്റകൃത്യം ചെയ്തു വരുന്ന ആളുകളെ പറ്റി രഹസ്യമായ അന്വേഷണം നടത്തി വരവേ ആണ് പ്രതികളെ പറ്റി സൂചന ലഭിക്കുന്നത് തുടർന്ന് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ആണ് കുറ്റകൃത്യം വെളിവാകുന്നത്. പ്രതികളായ രാഹുലും, അതുലും അതുലിന്റെ സഹോദരൻ അഖിലിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.06 കെ 6224 ആം നമ്പർ ബൈക്കിൽ വന്നാണ് മാല പൊട്ടിച്ചത്. തുടർന്ന് തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല 40000 രൂപയ്ക്ക് പണയം വച്ചു.
തുടർന്ന് പോലീസ് പിൻ തുടരുന്നുണ്ടാകും എന്ന് ഭയന്ന് അതുൽ പിത്യ മാതാവിന്റെ വളപണയം വച്ച് മാല പണയം എടുത്ത് തൃശ്ശൂർ ഭാഗത്ത് മറ്റൊരാളുടെ സഹായത്തോടു കൂടി ഇതിലെ പ്രതികളായ അഖിലും , രാഹുലും ചേർന്ന് വിൽപ്പന നടത്തി. കുറ്റക്യത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റ് സമാനമായ കുറ്റക്യത്യകൾ ചെയ്തിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ എടുക്കും. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ , തങ്കമണി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ . അജിത് , തങ്കമണി എസ്ഐ അഗസ്റ്റിൻ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർ ടോണിജോൺ സിവിൽ പൊലീസ് ഓഫിസർ വി.കെ അനീഷ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമരായ ജോബിൻ ജോസ് , സിനോജ് പി.ജെ, സിവിൽ പൊലീസ് ഓഫിസർ സിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിമ്മി എന്നിവരും ഉണ്ടായിരുന്നു.