അക്കരപ്പാടം: കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖാ വാർഷികവും, കുടുംബ സംഗമവും നടത്തി.ശാഖാ യോഗം അങ്കണത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ശാഖായോഗം പ്രസിഡൻ്റ് എം.ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് പി.ടി.ഷാജിമോൻ, സെക്രട്ടറി സുനിത ദിനേശൻ, ഷാജി കാട്ടിക്കുന്ന്, മോഹനൻ പേരേത്തറ, കെ.സി ന്ധുമോൻ, ശാഖാ യോഗം സെക്രട്ടറി സുഗുണൻ പുത്തൻ കരി, തുഷാര റെജി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ആർ.ശശിധരൻ (പ്രസിഡൻ്റ്), മോളി ശിവൻ (സെക്രട്ടറി), രഞ്ജിത്ത് (ഖജാൻജി), മണിലാൽ (വൈസ് പ്രസിഡൻ്റ്) രമ വിനോദ് (ജോ: സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രവിവരണം: കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖായോഗം വാർഷികവും, കുടുംബ സംഗമവും സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.