വൈക്കം: സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിന് ഉല്ലലയിലെ പി.എന്‍. ഗോപാലകൃഷ്ണന് നായര്‍ നഗറില്‍ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. വിവിധ പ്രദേശങ്ങളിലെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് കൊടിമരം, പതാകകൾ എന്നിവ ഇന്നലെ വൈകുന്നേരം സമ്മേളന നഗറില്‍ എത്തിച്ചേര്‍ന്നു.
കൊടിമരം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാറും, പതാകകള്‍ ജില്ലാ അസിസ്റ്റന്റ്സെക്രട്ടറി ആര്. സുശീലനും ജില്ലാ എക്സി. അംഗം ടി.എന്‍. രമേശനും, ബാനര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം ജോണ്‍ വി.ജോസഫും ഏറ്റുവാങ്ങി.
തുടര്‍ന്ന് ഉല്ലലയില്‍ നടന്ന പൊതു സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് എ.സി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപ്ലവഗായിക പി.കെ. മേദിനി, കെ. അജിത്ത്, സി.കെ. ആശ എംഎല്‍എ, ഇ.എന്‍. ദാസപ്പന്, പി. പ്രദീപ്, പി.എസ്. പുഷ്കരന്, എന്‍. അനില്‍ ബിശ്വാസ്, വി.കെ. അനില്‍കുമാര്‍, ടി.സി. പുഷ്പരാജന്‍, പി.ആര്. രജനി, എസ്.പി സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വയലാര്‍ ഗാനസന്ധ്യ അരങ്ങേറി. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തിലെ പി നാരായണന് നഗറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.