കോട്ടയം : കോട്ടയം വടവാതൂരില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം.മാങ്ങാനം സ്വദേശി നിബിന്റെ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി 1.30 ഓടെ വടവാതൂര്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. പൊന്‍കുന്നത്തു നിന്നും കോട്ടയത്തിന് വരികയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടമായി ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് നിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Advertisements