ആനി രാജക്ക് എന്നോടൊ എന്റെ പാര്‍ട്ടിയോടൊ ചോദിക്കാമായിരുന്നു ; വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം എം മണി എംഎല്‍എ

ഇടുക്കി: കെ കെ രമ എംഎല്‍എയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച വിഷയത്തില്‍ ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് സൂചിപ്പിച്ച് എംഎം മണി എംഎല്‍എ
കെ കെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും എംഎം മണി പറഞ്ഞു.

Advertisements

രമക്ക് യുഡിഎഫ് കൂടുതല്‍ സമയം കൊടുക്കുന്നു. വിധവ എന്ന് പറഞ്ഞത് യുഡിഫ് ആണ്. അധിക്ഷേപ പരമാര്‍ശം നടത്തിയ കെ കെ ശിവരാമന് മറുപടി ഇല്ലെന്നും എം എം മണി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎം മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ആനി രാജക്കെതിരെ എം എം മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ പ്രതികരിക്കവെയായിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം.

ആനി രാജക്ക് എതിരെ എം എം മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണ്. ആനി രാജ ഡെല്‍ഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. പുലയാട്ട് ഭാഷ എം എം മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനം. രാഷ്ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മനുസ്മൃതിതിയുടെ പ്രചാരകനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകളെ കുറിച്ച് ഇത്തരത്തിലുള്ള മോശം പരാമര്‍ശം എംഎം മണിയുടെ ഭാഗത്തു നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വനിതാ പ്രിന്‍സിപ്പാളിനെ കുറിച്ച് പറഞ്ഞത് എത്രയും മോശപ്പെട്ട രീതിയിലാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയാണ്. എം എം മണി ഉപയോഗിക്കുന്ന പദങ്ങള്‍ നാട്ടുഭാഷയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതില്‍ ഒരു ന്യായവുമില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.