ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷനു ട്രെയിനുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് ക്യുആർ കോഡ് പേയ്മെന്റ് രീതി അവതരിപ്പിച്ചു.ട്രെയിനുകളിലെ ഭക്ഷണ വിൽപ്പനക്കാർ അമിത നിരക്ക് ഈടാക്കുന്നത് തടയാനായാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ നീക്കം. തിരഞ്ഞെടുത്ത ചില റൂട്ടുകളിൽ മാത്രമേ ഇപ്പോൾ പേയ്മെന്റ് രീതി നടപ്പിലാക്കൂവെങ്കിലും പിന്നീട് മറ്റ് ട്രെയിനുകളിലേയ്ക്കും വ്യാപിപ്പിക്കും. ശതാബ്ദി, തേജസ്, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിൽ കാറ്ററിംഗ് സൗകര്യത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും പാൻട്രി കാറുകളുള്ള (pantry cars) മറ്റ് ട്രെയിനുകളിൽ യാത്രക്കാർ ഭക്ഷണത്തിന്റെ പേയ്മെന്റ് പണമായി നൽകി തന്നെ നടത്തേണ്ടതുണ്ട്.വെൻഡർമാരിൽ പലരും ഭക്ഷണ സാധനങ്ങൾക്ക് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി റെയിൽവേക്ക് പരാതി ലഭിച്ചിരുന്നു. കാർഡ് സ്വൈപ്പ് പേയ്മെന്റ് രീതി ലഭ്യമാണെങ്കിലും, യാത്രക്കാർ ഭക്ഷണത്തിന് നേരിട്ട് പണം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ക്യുആർ കാർഡ് പേയ്മെന്റ് സൗകര്യം അവതരിപ്പിക്കുന്നതോടെ, ഭക്ഷണസാധനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് പരിശോധിക്കുന്നത് റെയിൽവേയ്ക്ക്