മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം ഭക്തി സാന്ദ്രമായി

വൈക്കം : ഐതിഹ്യ പെരുമയോടെ നടന്ന മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം ഭക്തി സാന്ദ്രമായി. വെളുപ്പിന് നാലിന് നൂറു കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ വാദ്യമേളങ്ങളുടെയും കുത്തുവിളക്കിന്റെയും നിറദീപങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ തിരുവാഭരണം ശ്രീ കോവിലിലേക്ക് എഴുന്നള്ളിച്ചു.

Advertisements

ദേവീ സ്തുതികളാൽ മുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മേൽശാന്തി മോനാട്ട് ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കുടിയിരുത്ത് പുണ്യാഹവും വിശേഷാൽ ചടങ്ങുകളും നടത്തിയശേഷം ദർശനത്തിനായി നട തുറന്നു. നടതുറപ്പിന്റെ ഭാഗമായി ആചാര പ്രകാരം അവകാശികളായ തോട്ടായപ്പള്ളി കുടുംബക്കാർ തോറ്റം പാട്ട് നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം വണിക വൈശ്യ സംഘത്തിന്റെ വിൽപ്പാട്ടും തലയാഴം തെക്കേടത്ത് ശശിധര ശർമ്മയുടെ നേതൃത്വത്തിൽ തീയാട്ടും തെക്കു പുറത്ത് ഗുരുതിയും നടത്തി.
മേടമാസത്തിലെ വിഷുനാളിൽ നടക്കുന്ന എരിതേങ്ങ സമ്മർപ്പണത്തിനും അരിയേറിനും ശേഷം മൂത്തേടത്ത് കാവ് ഭഗവതി മധുരാപുരിക്ക് പോകുന്നതായാണ് വിശ്വാസം. ഈ സമയം ക്ഷേത്ര ദർശനവും നിത്യപൂജകർമ്മങ്ങളും നടത്തുക പതിവില്ല.

മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിനാണ് ദേവി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതെന്നാണ് സങ്കൽപം. ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി ആനത്താനത്തില്ലത്ത് എ. ജി. വാസുദേവൻ നമ്പൂതിരി , ഗോവിന്ദൻ നമ്പൂതിരി , ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി ,മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി നേതൃത്വം വഹിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.