അയർക്കുന്നം: ജനശ്രീ മിഷൻ മണ്ഡലം കമ്മറ്റിയും, കോൺഗ്രസ് 15-ാം ബൂത്തു കമ്മറ്റിയും, കോട്ടയം ഐറിസ് അക്കാഡമി ആന്റ് . ഐ കെയറിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു. ജനശ്രീയുടെ പ്രവർത്തനം മാതൃകാപരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനശ്രീ മിഷൻ അയർക്കുന്നം മണ്ഡലം ചെയർമാൻ ടോംസൺ ചക്കുപാറ അദ്ധ്യക്ഷത വഹിച്ചു.
ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബു മാത്യു, ജനശ്രീ മിഷൻ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട , കോൺഗ്രസ് മണ്ഢലം പ്രസിഡന്റ് ജിജി നാകമറ്റം, അയർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, പഞ്ചായത്തംഗങ്ങളായ കെ.സി. ഐപ്പ്, റിഷി കെ പുന്നൂസ്, ഷൈലജാ റെജി, ജെയിൻ വർഗീസ്, സഹകരണ ബാങ്ക് ഡയക്ടർ ബോർഡംഗം ബിനോയ് മാത്യു, മുൻ മെമ്പർ ആലീസ് സിബി, സജി നീറിക്കാട്. ശ്രീകുമാർ മേത്തു രുത്തിൽ, ജിക്കു ആശാരിപറമ്പിൽ, രാജു മാലിയിൽ ,ജോബിൻ വെട്ടിയക്കാപ്പുഴ ,ജോർജ് പാലയ്ക്കൽ, ബിനു നടയിൽ,ലാലു മേച്ചേരി ൽ, ജോൺ ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു , ജോയി കൊറ്റത്തിലിന്റെ നേത്ര പരിശോധനയോടെ ക്യാമ്പിന്റെ പ്രവർത്തനം ആരംഭിച്ചു.