ന്യൂഡൽഹി: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വ്യോമയാന വകുപ്പ്. മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ടാഴ്ചത്തേയ്ക്കാണ് വിലക്കിയിരിക്കുന്നത്. ഇത് കൂടാതെ ഈ പ്രതിഷേധക്കാരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ മൂന്നാഴ്ചത്തേയ്ക്കു വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർ.എസ് ബസ്വാൻ അധ്യക്ഷനായ സമിതിയാണ് വിഷയത്തിൽ തീരുമാനം എടുത്തത്. സംഭവത്തിൽ ആരോപണവും പരാതിയും ഉയർന്ന സാഹചര്യത്തിൽ ഇൻഡിഗോ എയർലൈൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇപ്പോൾ ജയരാജനും പ്രതിഷേധക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.