ഇനി താൻ ഇൻഡിഗോയിൽ കയറില്ല; നടന്നു പോയാലും താനും കുടുംബവും ഇനി ഇൻഡിഗോ കമ്പനിയിൽ കയറില്ല; യാത്രാ വിലക്കിന് പിന്നാലെ ഇൻഡിഗോ കമ്പനിയ്‌ക്കെതിരെ പ്രതിഷേധവുമായി ഇ.പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് എതിരായ യാത്രാ വിലക്കിന് പിന്നാലെ പ്രതികരണവുമായി ജയരാജൻ. ഇൻഡിഗോ കമ്പനിയ്‌ക്കെതിരെയാണ് ജയരാജൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ തനിക്ക് വിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ജയരാജൻ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ജയരാജൻ പൊട്ടിത്തെറിച്ച് രംഗത്ത് എത്തിയത്.

Advertisements

ജയരാജന്റെ വാദങ്ങൾ ഇങ്ങനെ-
നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇനി ആ കമ്പനിയിൽ ഇനി കയറില്ല. സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനി. നിയമവിരുദ്ധമായ കമ്പനി. ഞാൻ ഇനി ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് എന്നു കരുതിയില്ല. താനോ തന്റെ കുടുംബമോ ഇനി ഇൻഡിഗോയിൽ കയറില്ല. ഇൻഡിഗോയിൽ യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്ന യാത്രകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഞാൻ ആരാണെന്നു അവർക്ക് അറിയില്ല. ക്രിമിനലുകളായ കോൺഗ്രസുകാർക്ക് ഇൻഡിഗോ കമ്പനി ടിക്കറ്റ് നിഷേധിക്കണമായിരുന്നു. എന്നാൽ, ഈ ക്രിമിനലുകൾ പറയുന്നത് കേട്ടാണ് ഇപ്പോൾ കമ്പനി നടപടിയെടുത്തത്. ഞാൻ ആരാണെന്ന് അവർക്ക് അറിയില്ല. മാന്യന്മാരായ മറ്റു കമ്പനികൾ ഉണ്ടല്ലോ. ഇൻഡിഗോയ്ക്ക് അപകീർത്തി ഉണ്ടാകുന്നത് തടയാനാണ് ഞാൻ ശ്രമിച്ചത്. യാത്രക്കാരുടെ ക്രിമിനൽ പശ്ചാത്തലം ഞാൻ കമ്പനി പരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles