പുതുപ്പള്ളി :
ആർട്ടിസാൻസ് യൂണിയൻ പുതുപ്പള്ളി എരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഷീബാ ലാലച്ചൻ അദ്ധ്യക്ഷനായി രാജു ജോസഫ് രക്തസാക്ഷി പ്രമേയവും പി.സി ബാബു അനുശോചന പ്രമേയവും എരിയ സെക്രട്ടറി എ.കെ സലിം കുമാർ പ്രവർത്തന റിപ്പോർട്ടും എൻ.എസ് കൃഷ്ണൻ കുട്ടി കണക്കും സി.കെ റെജി കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ അനിൽകുമാർ , കെ.എൻ വിശ്വനാഥൻ. സുകുമാരൻ , എ.സി വിജയകുമാർ എന്നിവർ സംസാരിച്ചു. രാജീവ് ജോൺ – സ്വാഗതവും
കെ.സി ജോസ് നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.കെ സലിം കുമാർ സെക്രട്ടറി കെ.എസ് മോഹൻദാസ് പ്രസിഡന്റ് എൻ.എസ് കൃഷ്ണൻ കുട്ടി ട്രഷറർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 13-ന്റെ സാമൂഹിക് ജാഗരൺ എല്ലാ തൊഴിലാളികളും പങ്കെടുക്കാൻ തീരുമാനിച്ചു., സമ്മേളനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ റെജി സഖറിയ ആദരിച്ചു.