കോട്ടയം: കോൺഗ്രസ് ദുർബലമായാൽ ഇന്ത്യയും ഈ രാജ്യത്തിന്റെ ഭരണഘടനയും നമ്മുടെ സ്വാതന്ത്ര്യവും അപകടത്തിലാകുമെന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിയുന്നുവെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) രൂപീകരിച്ച് താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ (ഓണ്‌ലൈനിൽ) അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് എസ്.സി കമ്യൂണിറ്റി ഹാളിലെ ഡേവിഡ് മഹാപിള്ള നഗറിൽ നടന്ന ശില്പശാലയിൽ മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, സി.യു.സി കോർഡിനേറ്റർ മാരായ ബി. മോഹനചന്ദ്രൻ, ഡോ. കെ. എം ബെന്നി, വി.കെ സുരേന്ദ്രൻ, ആൻസമ്മ സാബു, ജോസ് ജോസഫ് പി, സണ്ണി വടക്കേടം എന്നിവർ പ്രസംഗിച്ചു. കെപിസിസി പ്രെസിഡന്റ് കെ. സുധാകരൻ വീഡിയോ സന്ദേശത്തിലൂടെ അഭിവാദ്യം ചെയ്തു.