തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ത്ഥാണ്(11) മരിച്ചത്.ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെ തുടര്‍ന്ന് മരിച്ചിരുന്നു.
Advertisements