വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബിന്റ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈക്കം തോട്ടകം ഹെറിറ്റേജ് പ്ലാസയിൽ പ്രസിഡന്റ് എ.ബി.ഉണ്ണികൃഷ്ണന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടി.കെ. ശിവപ്രസാദ് (പ്രസിഡന്റ്)
സിറിൾ ജെ.മഠത്തിൽ (സെക്രട്ടറി)
എ.ശ്രീകാന്ത് (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബുധിജബാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ രാജൻ പൊതി മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമൃതം പദ്ധതിയുടെ ഭാഗമായി വൈക്കത്തെ വിവിധ സ്കൂളുകളിലെ 3000 വിദ്യാർഥികൾക്ക് കണ്ണ്, ചെവി, ദന്ത പരിശോധന നടത്തി രോഗ വിമുക്തി ഉറപ്പാക്കുന്നതടക്കം വിവിധ പദ്ധതികളിലൂടെ 10 ലക്ഷം രൂപയുടെ സേവന പദ്ധതികളാണ് പ്രാരംഭ ഘട്ടത്തിൽ നടപ്പാക്കുന്നത്. സിറിൾ ജെ. മഠത്തിൽ, മാത്യു തിട്ടപ്പള്ളി, ജീവൻ ശിവറാം , ടി.കെ.ശിവപ്രസാദ്, ഡി.നാരായണൻനായർ, എം.സന്ദീപ്, എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.