കെ. മഹാദേവൻ
റിപ്പോർട്ടർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാഗ്രതാ ന്യൂസ്
ഏറ്റുമാനൂർ
ഏറ്റുമാനൂർ: എം.സി റോഡിൽ തവളക്കുഴിയിൽ സിഗ്നൽ നൽകാതെ വട്ടം തിരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ല. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ഏറ്റുമാനൂർ തവളക്കുഴി ഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും എത്തിയ കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ വട്ടം തിരിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടത് വശം ചേർന്നു നിർത്തിയിട്ടിരുന്ന കാർ മുന്നറിയിപ്പൊന്നുമില്ലാതെ അതിവേഗം റോഡിലേയ്ക്കു കയറ്റുകയായിരുന്നു.
ഇതിനിടെയാണ് എറണാകുളം ഭാഗത്തു നിന്നും കാർ എത്തിയത്. ഈ കാറിന്റെ മുന്നിൽ എറണാകുളം ഭാഗത്തു നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കിയത്.