സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു: രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ : കുഴഞ്ഞ് വീണത് മുക്കൂട്ടുതറ സ്വദേശിയായ യാത്രക്കാരി

മുക്കൂട്ടുതറ : ഇന്ന് രാവിലെ കോട്ടയത്ത്‌ നിന്നും തുലാപ്പള്ളിക്ക് പോവുകയായിരുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലെ യാത്രക്കാരി ബസിൽ കുഴഞ്ഞുവീണു, യുവതിയും കൂടെ രണ്ടു മക്കളും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറക്ക് പോവുകയായിരുന്നു. യാത്രക്കാരി അബോധാവസ്ഥയിലേക് പോകുന്നത് കണ്ട ഉടനെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും സഹായത്തിനെത്തി.

Advertisements

ബസ് വളരെ വേഗത്തിൽ മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ എത്തിച്ചു. യുവതിയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി, യുവതിയെയും കുഞ്ഞു മക്കളെയും സുരക്ഷിത കരങ്ങളിൽ ഏല്പിച്ച ശേഷം ആണ് ബസ് യാത്ര തുടർന്നത്, സുജിത് മണിമല ആയിരുന്നു ബസ് ഓടിച്ചിരുന്നത്.ജോമോൻ മണിമല ആയിരുന്നു ബസ് കണ്ടക്ടർ.ഈ ആപത്‌ഘട്ടത്തിൽ സഹയാത്രികരുടെ സഹകരണവും ഉണ്ടായിരിന്നു യുവതിക്കു വേണ്ട എല്ലാം ചികിത്സകളും കൃത്യ സമയത്തു നൽകി.

Hot Topics

Related Articles