കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ യൂണിയൻ ക്ലബ്, ശങ്കർ ഓയിൽ, കാരാപ്പുഴ, പഴയ ബോട്ട് ജെട്ടി, പടിഞ്ഞാറെ നട, മിനി സിവിൽ സ്റ്റേഷൻ, ആർഎസ്പി, എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് കരയോഗം, പോണാട് അമ്പലം, നെടുമ്പാറ, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്‌ഫോർമറകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ വടക്കുംഭാഗം, കളത്തുക്കടവ്, വലിയമംഗലം, രാജീവ് കോളനി, ഇടമറുക്, ഇടമറുക് മഠം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഒൻപതു മുതൽ 5 വരെ വൈദ്യുതി മുടങ്ങും.