കോട്ടയം: ഓർത്തഡോക്‌സ് സഭാ മുൻ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഡ്രൈവരെ വാഹനം സഹിതം കാണാതായി. നെടുമ്പാശേരിയിൽ യാത്രക്കാരനെ വിട്ട ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാർ സഹിതം കാണാതായത്. കെ.എൽ 05 എ.എം 5706 നമ്പർ കാറിൽ സഞ്ചരിച്ച സി.എം ബേബിയെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺ – 8921209320.
Advertisements