മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഡാലോചന കേസ്; മുൻ എം.എൽ.എ ശബരീനാഥന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമക്കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം പൊലീസ് സംഘം അറസ്റ്റ് ചെയ്ത മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരിനാഥൻ എം.എൽ.എയ്ക്ക് ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. രാവിലെ പത്തു മണിയോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയ ശേഷം പൊലീസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം ഫോൺ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കണം, ഇത് കൂടാതെ അന്വേഷണ സംഘത്തിനു മുന്നിൽ അടുത്ത മൂന്നു ദിവസം ഹാജരാക്കണം, അരലക്ഷം രൂപയുടെ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ഇദ്ദേഹത്തിന് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ പത്തു മണിയോടെ കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ രാത്രി എട്ടു മണിയോടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. സംഭവത്തിൽ കോടതിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം മണിക്കൂറുകൾ നീണ്ട വാദത്തിന് ഒടുവിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Hot Topics

Related Articles