കൊല്ലം: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊല്ലം ആയുര്‍ മാര്‍ത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ദക്ഷിണ മേഖല ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികള്‍ ലഭിച്ചെന്നും ഡിഐജി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കസ്റ്റഡിയിലുളള അഞ്ച് പേരും സ്ത്രീകളാണെന്ന് പൊലീസ് പറഞ്ഞു. സംഭവം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, പ്രശ്നം കോളജിന്റെ തലയില്‍ കെട്ടിവെക്കാന്‍ എന്‍ ടി എ ശ്രമിക്കുകയാണെന്ന് മാര്‍ത്തോമ കോളജ് അധികൃതര്‍ ആരോപിച്ചു. ബയോമെട്രിക് പരിശോധന ഉള്‍പ്പെടെ എല്ലാം നടത്തിയത് നീറ്റ് – നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്. സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിന് നേരെയുളള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും, ദേശീയ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.