കൊച്ചി: അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയുടെ ആർഭടങ്ങൾ കേട്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് അന്തം വിട്ട് നിന്നവരാണ് നമ്മൾ മലയാളികൾ എല്ലാവരും. എന്നാൽ, ആറരക്കോടി വില വരുന്ന രണ്ടു ഫ്ളാറ്റുകൾ മലയാളികളുടെ സ്വന്തം താരരാജാവ് സ്വന്തമാക്കിയത് കണ്ട് അന്തം വിട്ടു നിൽക്കുകയാണ് മലയാളി സിനിമാ ആരാധകർ. 4750 ചതുരശ്ര അടിയുള്ള രണ്ട് ഫ്ളാറ്റുകളാണ്, ക്രൗൺ പ്ലാസാ ഹോട്ടലിനു സമീപത്തു തന്നെയുള്ള എഡന്റ്വിറ്റി ട്വിൻ ടവറിന്റെ 15, 16 നിലകളിലായി താരരാജാവ് സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചി വൈറ്റിലയിൽ നിന്നും ആലപ്പുഴയിലേയ്ക്കുള്ള യാത്രാ വഴിയിലാണ് മോഹൻലാൽ ഫ്ളാറ്റ് സ്വന്തമാക്കിയ എഡന്റിറ്റി ട്വിൻ ടവർ സമുച്ചയം. 17 നിലകളുള്ള ഈ കെട്ടിടം മരട് ജംഗ്ഷനിലായാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആഡംബര അപ്പാർട്ടമെന്റ് സമുച്ചയമാണ് ഇപ്പോൾ താമസക്കാർക്കായി തുറന്നു നൽകിയിരിക്കുന്നത്. ഫ്ളാറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്നു കമ്പനി അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലക്സയുടെ വോയിസ് ഓർഡർ സംവിധാനം വഴി ക്രമീകരിക്കാൻ സാധിക്കുന്ന ഇന്റീരിയറാണ് ഫ്ളാറ്റിൽ ഒരുക്കിയിരിക്കുന്നത്. അലക്സയോട് നിർദേശം നൽകിയാൽ മാറുന്ന കർട്ടൻ മുതൽ കട്ടിൽ വരെ എല്ലാം സാങ്കേതിക വിദ്യയുടെ സഹായത്താൽ ഈ ഫ്ളാറ്റിൽ പ്രവർത്തിക്കും. ഫ്ളാറ്റ് സമുച്ചയത്തിന്റെ എതിർവശത്ത് ലെ മെറിഡിയൻ ഹോട്ടൽ. ഇതിൻെ ഇടതു വശത്തായാണ് ക്രൗൺ പ്ലാസ. ഈ രണ്ട് അതിമനോഹര ബിൽഡിംങുകളുടെ മധ്യത്തിലായാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
കൊച്ചി പട്ടണത്തിന്റെ ആകാശക്കാഴ്ച കാണാൻ സാധിക്കുന്ന അതിമനോഹരമായ കാഴ്ചയാണ് കാണുന്നത്. മോഹൻലാൽ ഈ ഫ്ളാറ്റിലേയ്ക്കു താമസം മാറ്റിയെന്നാണ് ലഭിക്കുന്ന സൂചന. ഇതിനോടു ചേർന്നു തന്നെ വേണു കുന്നപ്പിള്ളിയുടെ ഫ്ളാറ്റും നിർമ്മിച്ചിട്ടുണ്ട്. ഇതിലും ഇദ്ദേഹം താമസം തുടങ്ങിയതായാണ് സൂചന.