തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ വധഗൂഡാലോചനക്കേസിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരീനാഥൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സ്പീക്കർ നോട്ടീസ് അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ശബരിനാഥിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് നൽകിയത്.
ചൊവ്വാഴ്ച രാവിലെയാണ് മുൻ നിയമസഭാംഗം കൂടിയായ കെ.എസ് ശബരീനാഥൻ എം.എൽ.എയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ രാവിലെ സഭ ചേർന്നപ്പോഴാണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് ഷാഫി പറമ്പിൽ നോട്ടീസ് നൽകിയത്. ഈ നോട്ടീസിന്റെ ചർച്ച ആരംഭിക്കും മുൻപ് തന്നെ മന്ത്രി പി.രാജീവ് ക്രമപ്രശ്നവുമായി രംഗത്ത് എത്തി. തുടർന്നു, സ്പീക്കർ സഭയിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു. തുടർന്നാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. തുടർന്നു, പ്രതിപക്ഷം സഭ ബിഹിഷ്കരിച്ച് വോക്കൗട്ട് നടത്തുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കെതിരായ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുമ്പോൾ ഏതു വിധേയനയും ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നതെന്നും ആരോപിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്.