ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക നീക്കവുമായി ഇ ഡി.
കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റാനാണ് നിലവിൽ അപേക്ഷ നല്‍കിയത്. ബംഗളൂരുവിലേക്ക്
കേസ് മാറ്റുവാനാണ് ഇ ഡി ആഗ്രഹിക്കുന്നത്. ഇ ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
Advertisements
കേരളത്തില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണ് ഇ ഡിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് ഇത് സംബന്ധിച്ച് നടന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ മീറ്റിംഗിന് ശേഷമാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്കാന് തീരുമാനമായത്.