ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് തെളിവുകൾ തന്റെ പക്കലുണ്ട് ; കേസ് ബാഗ്ലൂരിലേക്ക് മാറ്റുവാനുള്ള ഇ ഡി തീരുമാനം സ്വാഗതാർഹം : സ്വപ്ന സുരേഷ്

കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുകളുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തെളിവുകള്‍ നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.

Advertisements

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പലതരത്തിലും ഇടപെടുന്നുണ്ട്. കേരളത്തില്‍ അന്വേഷണം നടന്നാല്‍ കേസ് തെളിയില്ല. കേസ് ബംഗലൂരുവിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കം സ്വാഗതാര്‍ഹമാണെന്നും സ്വപ്‌ന പ്രതികരിച്ചു.കേരളത്തിലെ കോടതിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച്‌ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബംഗലൂരുവിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പ്രതികരണം.

Hot Topics

Related Articles