തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാനുളള ഗൂഢാലോചനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
വധശ്രമ ഗൂഢാലോചനയില്‍ ഇപ്പോഴുളള പ്രതികള്‍ മാത്രമല്ല വി ഡി സതീശനും കെ സുധാകാരനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്. അവരുടെ അറിവോടെയാണ് വിമാനത്തില്‍ വെച്ച് വധശ്രമമുണ്ടായത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.